കൊപ്പം : പട്ടാമ്പിമണ്ഡലത്തിലെ കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 83 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. പട്ടാമ്പി നോഡൽ ഓഫീസർ ഡോ. സിദ്ധിഖ്, ആദ്യം വാക്സിൻ സ്വീകരിച്ചു.
ചാലിശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും വാക്സിൻ വിതരണം നടന്നു. ചാലിശ്ശേരി സി.എച്ച്.സി.യിലെ ഫിസിഷ്യൻ ഡോ. ലിജീഷ് ആദ്യഡോസ് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചു. തൃത്താല നിയോജകമണ്ഡലത്തിലെ ഏക വാക്സിനേഷൻ കേന്ദ്രമാണ് ചാലിശ്ശേരി സി.എച്ച്.സി. ആദ്യദിവസം 100 പേർക്കാണ് കൊവിഷീൽഡ് നൽകിയത്.