നഷ്ടപ്പെട്ട 46 ഏക്കർ സർക്കാർ ഭൂമി കണ്ടെത്താൻ നടപടി ആരംഭിച്ചു

നഷ്ടപ്പെട്ട 46 ഏക്കർ സർക്കാർ ഭൂമി കണ്ടെത്താൻ നടപടി ആരംഭിച്ചു

വാഗമൺ : സർക്കാരിന്‍റെ നഷ്ടപ്പെട്ട 46 ഏക്കർ ഭൂമി കണ്ടെത്താൻ റവന്യൂ വകുപ്പ് നടപടി തുടങ്ങി. വാഗമൺ വില്ലേജിൽപെട്ട തറയങ്ങാനത്താണ് റവന്യൂ വകുപ്പ് പരിശോധന നടത്തിയത്. മിച്ചഭൂമിയിൽപെട്ട സ്ഥലം റവന്യൂ രേഖകളുമായി ഒത്തുനോക്കിയുള്ള പരിശോധനകളാണ് നടന്നുവരുന്നത്.

പരിശോധനാ റിപ്പോർട്ട് ഉടൻ ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന് തഹസിൽദാർ എം.കെ.ഷാജി അറിയിച്ചു. കഴിഞ്ഞ ദിവസം നല്ലതണ്ണിയിൽ സ്വകാര്യവ്യക്തി കൈയ്യേറിയ നാലേക്കർ അടക്കം മുപ്പതേക്കർ സർക്കാർ ഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കൈയ്യേറ്റ ഭൂമികൾ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് റവന്യൂ വകുപ്പ്.

Leave A Reply
error: Content is protected !!