മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ അറസ്റ്റ് ചെയ്തു. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ 32കാരിയെയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

വിദേശത്ത് ജോലി ഉണ്ടായിരുന്ന യുവാവിനെ പ്രണയിച്ച്‌ വിവാഹം ചെയ്തതാണ് യുവതി. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെയാണ് യുവതി അന്ന് വിവാഹം കഴിച്ചയാളുടെ മതം സ്വീകരിച്ചത്. വിവാഹശേഷം യുവതി പേരും മാറ്റിയിരുന്നു. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. ഇതിനിടെയാണ് യുവതി മറ്റൊരാളുമായി പ്രണയത്തിലായത്.

യുവതി ഒളിച്ചോ‌ടിയതിന് പിന്നാലെ, ബന്ധുക്കള്‍ പൊലീസില്‍ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ഒപ്പമുണ്ടായിരുന്ന ആളുടെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നു ഇരുവരെയും പിടികൂടുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് യുവതിയ്ക്കും കാമുകനുമെതിരെ കേസെടുത്തത്. യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി.

Leave A Reply
error: Content is protected !!