സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂർ 262, കണ്ണൂർ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 56 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4506 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 388 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 723, കോഴിക്കോട് 659, മലപ്പുറം 457, കൊല്ലം 430, പത്തനംതിട്ട 377, കോട്ടയം 369, ആലപ്പുഴ 287, തിരുവനന്തപുരം 189, തൃശൂർ 249, കണ്ണൂർ 185, ഇടുക്കി 227, വയനാട് 209, പാലക്കാട് 76, കാസർഗോഡ് 69 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

43 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. വയനാട് 10, കണ്ണൂർ 8, തിരുവനന്തപുരം, എറണാകുളം 5 വീതം, പത്തനംതിട്ട, തൃശൂർ 4 വീതം, കാസർഗോഡ് 3, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

Leave A Reply
error: Content is protected !!