കാഞ്ഞങ്ങാട്: ഹരിത കേരള മിഷൻ നാലാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഇനി ഞാനൊഴുകട്ടെ നീർച്ചാലുകളുടെ പുനരുജ്ജീവന യജ്ഞത്തിന് ഭാഗമായി കേരളത്തിലാകെ നടപ്പിലാക്കുന്ന പദ്ധതിക്ക് അജാനൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം ഇട്ടമ്മൽ ജനകീയ പങ്കാളിത്തത്തോടെ നടന്നു. സബ്കലക്ടർ ഡി ആർ മേഘ ശ്രീ ഐഎഎസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ സബീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ മീന,കെ കൃഷ്ണൻ, ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്ഷ്മി തമ്പാൻ, കാറ്റാടി കുമാരൻ,എ തമ്പാൻ, മുഹമ്മദ് കുഞ്ഞി മഹീൻ, മാട്ടുമ്മൽ ഹസൻ, സതീശൻ പാറക്കാട്ട്, വിനീത് കൊളവയൽ, എന്നിവർ സംസാരിച്ചു. കൺവീനർസി എച്ച് ഹംസ സ്വാഗതവും വാർഡ് കൗൺസിലർ പി അശോകൻ നന്ദിയും പറഞ്ഞു.