കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ തിരുത്തുക; കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ തിരുത്തുക; കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ

കാഞ്ഞങ്ങാട്:  കേന്ദ്ര സർക്കാർന്റെ  കാർഷികമേഖലയെ തകർക്കുന്ന കർഷക ബില്ല് പിൻവലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോട്ടച്ചേരി ബാങ്ക് യൂണിറ്റ് സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ വി രാഘവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി  വനജാക്ഷിഅധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി.
 

കെ തങ്കമണി, പി  മനോജ്കുമാർ, സി വിജയൻ, എ കെ ലക്ഷ്മണൻ, എ വി സഞ്ജയൻ, എ കെ മുരളി എന്നിവർ സംസാരിച്ചു. ടി പി രാജേഷ്അനുശോചന പ്രമേയവും, ടി നീന രക്തസാക്ഷി പ്രമേയവും  അവതരിപ്പിച്ചു, . യൂണിറ്റ് സെക്രട്ടറി എം സതീശൻ സ്വാഗതം പറഞ്ഞു. മുഴുവൻ അംഗങ്ങൾക്കും ജൈവ പച്ചക്കറി കിറ്റ് നൽകി.

Leave A Reply
error: Content is protected !!