കർഷകർക്കെതിരെയുള്ള എൻ.ഐ.എ സമൻസ്​; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അകാലിദൾ

കർഷകർക്കെതിരെയുള്ള എൻ.ഐ.എ സമൻസ്​; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അകാലിദൾ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സമരം നടത്തുന്ന കർഷകർക്കും അവരെ പിന്തുണക്കുന്നവർക്കും എൻ.ഐ.എ സമൻസ്​ അയച്ച വിഷയത്തിൽ രൂക്ഷ വിമർശനവുമായി ശിരോമണി അകാലി ദൾ രംഗത്ത് . സമരത്തിന്​ പിന്തുണ നൽകുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്​ ഭീഷണിപ്പെടുത്താനാണ്​ ശ്രമമെന്ന്​ അകാലി ദൾ നേതാവ്​ സുഖ്​ബീർ സിങ്​ ബാദൽ ആരോപിച്ചു .

”കർഷക സമരത്തെയും പിന്തുണക്കുന്നവരേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഇ.ഡിയുടേയും എൻ.ഐ.എയുടേയും നടപടിയെ ശക്​തമായ ഭാഷയിൽ അപലപിക്കുന്നു. അവർ രാജ്യദ്രോഹികളല്ല. ഒമ്പതാംവട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിൽ കർഷകരെ ഭീഷണിപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമം .” സുഖ്​ബീർ സിങ് കടുത്ത ഭാഷയിൽ ആരോപിച്ചു.

അതെ സമയം സമര മുഖത്ത്   മരിച്ച കർഷകരുടെ കുടുംബത്തിനും കർഷക സംഘടനകൾക്കും ഫണ്ട്​ കൈമാറിയവർക്ക്​​ എൻ.ഐ.എ നോട്ടീസ് അയച്ചത്​ വൻ വിവാദമായിരുന്നു.

Leave A Reply
error: Content is protected !!