ഗാബ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടം

ഗാബ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടം

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ കടുത്ത പോരാട്ടത്തിൽ. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യയുടെ നാലു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു, രോഹിത് ശർമ്മ (44), ശുഭ്മൻ ഗിൽ (7), ചേതേശ്വർ പൂജാര (25), അജിങ്ക്യ രഹാനെ (37) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. മായങ്ക് അഗർവാൾ (38), ഋഷഭ് പന്ത് (4) എന്നിവരാണ് ക്രീസിൽ.

ഓസ്ട്രേലിയയെ 369 റൺസിന് പുറത്താക്കി രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. 7 റൺസ് നേടിയ ശുഭ്മൻ ഗില്ലിനെ പാറ്റ് കമ്മിൻസ് സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 62 എന്ന നിലയിലായിരുന്നു ഇന്ത്യ.

Leave A Reply
error: Content is protected !!