എറണാകുളം: കളമശേരിയിൽ ആയുധങ്ങളുമായി ഗൂണ്ടാ സംഘം അറസ്റ്റിലായി. കളമശേരി പ്രിമിയർ ജംഗ്ഷനിൽ വച്ചാണ് നാലംഗ സംഘം പിടിയിലായത്. ആലുവ സ്വദേശികളായ ബേസിൽ, മുഹമ്മദ് ഫാസിൽ, മിഥുൻ, അനീഷ് എന്നിവരെ കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു.
പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കാക്കനാട് വച്ച് കൊച്ചിയിലെ പ്രമുഖ ഗൂണ്ടാ തലവനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാണ് പിടിയിലായ അനീഷ്. ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.