വൃക്ക രോഗികൾക്ക് സമാശ്വാസംപദ്ധതി

വൃക്ക രോഗികൾക്ക് സമാശ്വാസംപദ്ധതി

വൃക്കയ്ക്ക് തകരാറു സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസ് ചെയ്യേണ്ടി വരുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസ പദ്ധതി. പദ്ധതി പ്രകാരം പ്രതിമാസം 1100 രൂപ വീതം അര്‍ഹരായവര്‍ക്ക് ലഭിക്കും.

അര്‍ഹതാ മാനദണ്ഡങ്ങള്‍:

1.ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/ ബി.പി.എല്‍. റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
2.രോഗി മാസത്തില്‍ ഒരു തവണയെങ്കിലും ഡയാലിസിസിന് വിധേയമാകുന്നുവെന്നുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രിയിലെ വൃക്ക രോഗവിദഗ്ധര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്. ഡയാലിസിസ് ആരംഭിച്ച തീയതികൂടി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം.
3.അപേക്ഷകരുടെ പേരില്‍ നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ചേര്‍ക്കണം.
4. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, എന്നീ രേഖകള്‍ സഹിതം നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം.അപേക്ഷാ ഫോം

അപേക്ഷാ ഫോം ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫീസുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും സാമൂഹിക സുരക്ഷാമിഷന്‍ വെബ്സൈറ്റിലും ഓഫീസിലും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ശിശു വികസന പദ്ധതി ഓഫീസുകള്‍ക്ക് നല്‍കണം. ശിശുവികസനപദ്ധതി ഓഫീസര്‍ അന്വേഷണം നടത്തി ശുപാര്‍ശ സഹിതം അപേക്ഷ കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കും.

Leave A Reply
error: Content is protected !!