ഇടുക്കി: വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസിൽ നൈജീരിയൻ സ്വദേശികളായ രണ്ട് പേരെ കൂടി പ്രതിചേർത്തു. പാർട്ടിക്ക് ആവശ്യമായ ലഹരി മരുന്ന് വിതരണം ചെയ്ത രണ്ട് പേരെയാണ് പ്രതി ചേർത്തത്. നിശാപാർട്ടിക്ക് ലഹരി മരുന്നുകൾ ലഭിച്ചത് നൈജീരിയൻ സ്വദേശികളിൽ നിന്നാണെന്ന് പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തത്.
ബാംഗ്ലൂരില്‍ ഉള്ള ഇവരെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി ഉയര്‍ന്നിരിക്കുകയാണ്. തൊടുപുഴ സ്വദേശിയായ കേസിലെ ഒന്നാംപ്രതി അജ്മലിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരിമരുന്നിന്റെ ഉറവിടം ബെംഗളൂരുവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്.