നവവധുവിനെ ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നവവധുവിനെ ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കുളിമുറിയിൽ കഴുത്തറുക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കല്ലമ്പലം സുനിതാ ഭവനിൽ ആതിരയെന്ന 24 കാരിയാണ് മരണപ്പെട്ടത്. കൈ ഞരമ്പും മുറിഞ്ഞ നിലയിലാണ്.

ഇന്ന് ഉച്ചയോട് കൂടിയാണ് ആതിരയെ കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോയതിന് ശേഷം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ യുവതിയെ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ഒന്നര മാസം മുൻപായിരുന്നു വിവാഹം. കല്ലമ്പലം പോലീസ് കേസെടുത്തു.

Leave A Reply
error: Content is protected !!