ഗോവ : കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്തുവാൻ കഴിഞ്ഞില്ല
വെള്ളകുപ്പായത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ഫക്കുണ്ടോ പെരേര, ഹൂപ്പർ, മുറെ, സഹൽ സഖ്യം നിരന്തരം ഈസ്റ്റ്ബംഗാൾ ഗോൾ പോസ്റ്റിൽ കടന്നുകയറിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല,
ബ്ലാസ്റ്റേഴ്സ് പുതിയതായി ടീമിലെടുത്ത ജുനൈഡ് ആദ്യ പകുതിയിൽ ടീമിൽ ഇടം നേടിയില്ല, രണ്ടാം പകുതിയിൽ പകരക്കാരനായി ജുനൈഡ് ഇറങ്ങുവാൻ സാധ്യതയുണ്ട്.