മോഷണ കേസിൽ സഹോദരങ്ങളായ യുവാക്കളെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു

മോഷണ കേസിൽ സഹോദരങ്ങളായ യുവാക്കളെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ: മോഷണ കേസിൽ സഹോദരങ്ങളായ യുവാക്കളെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പൊട്ടശ്ശേരി കണ്ണനൂർ വീട്ടിൽ ഷെമിൻ എന്ന റിജോ (21), ഷെറിൻ എന്ന റിനോ(20), പ്രിൻസ് എന്ന റിൻസ് (18) എന്നിവരെയാണ് ടെമ്പിൾ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രേമാനന കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

മമ്മിയൂർ പുന്നത്തൂർ റോഡ് ജംഗ്ഷനിലുള്ള അമൽ ബേക്കറിയിലെ ജീവനക്കാരിയാരിയുടെ പണവും, പാദസ്വരങ്ങളും, മൊബൈൽ ഫോണുകളും, മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ചയാണ് മോഷണം നടന്നിരുന്നത്. പരാതിയിൽ അന്വേഷണം നടന്നു വരുന്നതിനിടെ ചൊവ്വാഴ്ച പടിഞ്ഞാറെ നടയിൽ നിന്നാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.

Leave A Reply
error: Content is protected !!