അങ്കമാലി: വേങ്ങൂരിൽ പെട്രോൾ പമ്പിലും തടിമില്ലിലുമടക്കം മൂന്നിടങ്ങളിൽ മോഷണ ശ്രമം നടന്നു. കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് കുത്തി തുറന്നാണ് മോഷണ ശ്രമം ഉണ്ടായത്. കാലടിയിൽ ലോട്ടറി മൊത്ത വ്യാപാര ശാലയിൽ നിന്ന് ലോട്ടറികൾ മോഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുലർച്ചെ 1.30 ഓടെ ആണ് അങ്കമാലി വേങ്ങൂരിലെ സെന്റ് ജോർജ് പെട്രോൾ പമ്പിലും സമീപത്തെ രണ്ട് തടമില്ലിലുമായി മോഷണം ശ്രമം നടന്നത്. മൂന്ന് സ്ഥലത്തെയും ഓഫീസ് മുറികളുടെ വാതിൽ കമ്പിപാര ഉപയോഗിച്ച് കുത്തി തുറന്ന് അകത്ത് കടന്നായിരുന്നു മോഷണ ശ്രമം. സിസിടിവിയിൽ കൃത്യമായി പതിഞ്ഞ മോഷ്ടവിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.