ഇടമണ്‍ ഫോറസ്റ്റ് കോംപ്ലക്‌സിന്റെയും കുളത്തൂപ്പുഴ സ്‌ട്രോങ്ങ് റൂമിന്റെയും ഉദ്ഘാടനം ജനുവരി 16ന് മന്ത്രി കെ രാജു നിര്‍വഹിക്കും

ഇടമണ്‍ ഫോറസ്റ്റ് കോംപ്ലക്‌സിന്റെയും കുളത്തൂപ്പുഴ സ്‌ട്രോങ്ങ് റൂമിന്റെയും ഉദ്ഘാടനം ജനുവരി 16ന് മന്ത്രി കെ രാജു നിര്‍വഹിക്കും

കൊല്ലം: പുനലൂര്‍ വനം ഡിവിഷനിലെ ഇടമണില്‍ നിര്‍മിച്ച ഫോറസ്റ്റ് കോംപ്ലക്‌സിന്റെയും കുളത്തൂപ്പുഴ തടി ഡിപ്പോയില്‍ നിര്‍മ്മിച്ച സ്‌ട്രോങ്ങ് റൂമിന്റെയും ഉദ്ഘാടനം ജനുവരി 16 വനംവകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും. ഇടമണ്‍ ഫോറസ്റ്റ് കോംപ്ലക്‌സ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ തെ•ല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍ അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും. പി സി സി എഫ് ദേവേന്ദ്രകുമാര്‍ വര്‍മ്മ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം കെ അനില്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗം എന്‍ കോമളകുമാര്‍, തെ•ല ഗ്രാമപഞ്ചായത്തംഗം അമ്പിളി സന്തോഷ്, പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ ഷാനവാസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം 2.30 ന് കുളത്തുപ്പുഴ തടി ഡിപ്പോ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, പി സി സി എഫ് ദേവേന്ദ്രകുമാര്‍ വര്‍മ്മ, ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍, എ ബി പി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ ആര്‍ ആടലരശന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം കെ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റീന ഷാജഹാന്‍, ഇ കെ സൂധീര്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തംഗം പി ജയകൃഷ്ണന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave A Reply
error: Content is protected !!