മേലാറ്റൂർ: കീഴാറ്റൂർ കോക്കാട് മാനിഷാദ വായനശാല 17 വയസിനു താഴെയുള്ള കുട്ടികൾക്ക് ഫുട്ബോൾ കോച്ചിംഗ് ക്യാന്പ് നടത്തി. മുള്ള്യാ കുർശി ഇടിയൻകുന്ന് മൈതാനത്ത് നടന്ന ക്യാന്പ് മുൻ ഫുട്ബോൾ താരം കെ.ടി.യൂസഫ് (അപ്പാൻ) ഉദ്ഘാടനം ചെയ്തു. കോച്ച് നൗഷാദ് പട്ടിക്കാട് പരിശീലനം നൽകി.
ക്യാന്പിൽ 24 കുട്ടികൾ പങ്കെടുത്തു. സിപിഎം കീഴാറ്റൂർ ലോക്കൽ സെക്രട്ടറി കെ.ബാലസുബ്രഹ്മണ്യൻ സമ്മാനവിതരണം നടത്തി. ബാലസംഘം ഏരിയ കണ്‍വീനർ കെ.ജയപ്രകാശ്, കെ.ശ്രീകുമാർ, കെ.രാജേഷ് എന്നിവർ സംസാരിച്ചു.