ചൈനയിൽ എട്ടു മാസത്തിനിടെ ആദ്യ കോവിഡ്​ മരണം റിപ്പോർട്ട് ചെയ്തു

ചൈനയിൽ എട്ടു മാസത്തിനിടെ ആദ്യ കോവിഡ്​ മരണം റിപ്പോർട്ട് ചെയ്തു

ചൈനയിൽ എട്ടു മാസത്തിനിടെ ആദ്യ കോവിഡ്​ മരണം റിപ്പോർട്ട് ചെയ്തു.വടക്കൻ മേഖലയിലെ ഹെബി പട്ടണത്തിലാണ്​​ സംഭവം. ഇതോടെ, രണ്ടു കോടി ജനസംഖ്യയുള്ള മേഖല വീണ്ടും ലോക്​ഡൗണിലായി.10 മാസങ്ങൾക്കിടെ ആദ്യമായി ചൈനയുടെ വിവിധ മേഖലകളിൽ കോവിഡ്​ പിടിമുറുക്കുകയാണ്​. സംഭവം അന്വേഷിക്കാനായി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ അടുത്ത ദിവസം ചൈനയിലെത്തും.തുടക്കം പിഴച്ചെങ്കിലും പിന്നീട്​ ശക്​തമായ നടപടികൾ വഴി രോഗത്തെ വരുതിയിൽ നിർത്തിയ ചൈനയിൽ വ്യാഴാഴ്​ച പുതുതായി റിപ്പോർട്ട്​ 138 കേസുകൾ മാത്രമാണ്​. രാജ്യം മുഴുക്കെ 885 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.ചൈനയിൽ 82,324 പേർ മൊത്തം രോഗികളായപ്പോൾ മരണം 4,635 ആയിരുന്നു.

Leave A Reply
error: Content is protected !!