ഖത്തറിൽ കോവിഡ് വാക്‌സീന്‍ രണ്ടാമത്തെ ഡോസ് നല്‍കി തുടങ്ങി

ഖത്തറിൽ കോവിഡ് വാക്‌സീന്‍ രണ്ടാമത്തെ ഡോസ് നല്‍കി തുടങ്ങി

ഖത്തറിൽ കോവിഡ് വാക്‌സീൻ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാമത്തെ ഡോസ് നൽകിത്തുടങ്ങി.ഫൈസർ-ബയോടെക്കിന്റെ വാക്‌സീൻ രണ്ട് ഡോസ് ആണ് നൽകുന്നത്. ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. ഡിസംബർ 23 മുതലാണ് വാക്‌സിനേഷൻ ആരംഭിച്ചത്.  70 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത ഗുരുതര രോഗമുള്ളവർ, മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ഈ മാസം 31 വരെ നീളുന്ന ആദ്യ ഘട്ടത്തിൽ നൽകുന്നത്. ക്യാംപെയ്ൻ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ പ്രായപരിധി എഴുപതിൽ നിന്ന് 65 ആക്കി കുറച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ മുൻഗണനാ പട്ടിക പുതുക്കും.

Leave A Reply
error: Content is protected !!