മലപ്പുറം: ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്ന് 125 പവനും 65,000 രൂപയാണ് കവർന്ന സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരുടെ അടുത്ത ബന്ധുവും സമീപത്ത് തന്നെ താമസിച്ചിരുന്ന പന്താവൂര്‍ സ്വദേശി മൂസക്കുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട് കുത്തിത്തുറക്കാത്തതിനാൽ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വീട്ടുകാരുമായി ബന്ധമുള്ള ആരെങ്കിലുമാവും മോഷ്ടാവെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊന്നാനി പോലീസ് മൂസക്കുട്ടിയെ അറസ്റ്റ് ചെയ്തത്. വീടിൻറെ യഥാർത്ഥ താക്കോൽ നേരത്തെ കൈക്കലാക്കിയ മൂസക്കുട്ടി ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉണ്ടാക്കിയാണ് വീട്ടിൽ കയറി മോഷണം നടത്തിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന മൂസക്കുട്ടി ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളയാളാണ്.
11 മണിയോടെ ബന്ധു വീട്ടിലേക്ക് പോയ കുടുംബം രാത്രി തിരികെ വീട്ടിലെത്തിയപ്പോഴാണ്, മോഷണ വിവരം ശ്രദ്ദയിൽപ്പെട്ടത്. താഴെ നിലയിലെ റൂമിൽ അലമാരയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട വീട്ടുകാർ നടത്തിയ പരിശോധനയിൽ, പെട്ടിയിൽ സൂക്ഷിച്ച സ്വർണ്ണം മോഷണം പോയെന്ന് മനസ്സിലാക്കിയത്.