പെരുമ്പടപ്പ് : കൊഴപ്പുള്ളി ക്ഷേത്രത്തിൽ മകരവിളക്കിനോട് അനുബന്ധിച്ചു ചെരാദ് സമർപ്പണം നടന്നു. കലിംഗ പൂരാഘോഷ കമ്മിറ്റിയും ക്ഷേത്രകൂട്ടായ്മയും ചേർന്നാണ് ചെരാദുകൾ സമർപ്പിച്ചത്.
ക്ഷേത്രമേൽ ശാന്തി കൃഷ്ണൻ ഭട്ടതിരിപ്പാടിൽ നിന്ന് ദീപം കൊച്ചിൻ ദേവസ്വം ബോർഡ് കടവല്ലൂർ ദേവസ്വം ഓഫീസർ പ്രശാന്ത് ഏറ്റുവാങ്ങി.
പ്രസിഡന്റ് രമേഷ് മേനാത്ത് ട്രഷറർ ശ്രീയേഷ് മേനോത്ത് , കലിംഗ കമ്മിറ്റി സെക്രട്ടറി മണികണ്ഠൻ പെരുമ്പടപ്പ്, സുബ്രഹ്മണ്യൻ മാക്കാലിക്കൽ, പ്രമോദ് കുറ്റ്യാരി, വിനോദ്, മനോജ് മേനാത്ത് , വിഷ്ണു പണിക്കർ, താമരശ്ശേരി പാറുക്കുട്ടി, ജയശ്രീ, നൗമ്യ, വേണു നേടിയോടത്ത്,ചെറിയ പറമ്പിൽ ബാബുരാജ്, കവലങ്ങട്ട് മനോജ്, ശശിധരൻ ഭട്ടത്തിരിപ്പാട് ക്ഷേത്രജീവനക്കാരായ പ്രകാശ്, ഇന്ദിര തുടങ്ങിയവർ പങ്കെടുത്തു.