അബുദാബിയിലെ സ്കൂളുകൾ ഞായറാഴ്ച തുറക്കും

അബുദാബിയിലെ സ്കൂളുകൾ ഞായറാഴ്ച തുറക്കും. സ്കൂളിൽ നേരിട്ടെത്തി പഠിക്കാൻ  റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം വർധിച്ചതിനാൽ അധിക തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

50%  വിദ്യാർഥികൾക്ക്  നേരിട്ടെത്താൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയെങ്കിലും ഒന്നര മീറ്റർ അകലം പാലിച്ച്  ഇരുത്തേണ്ടതിനാൽ ഇത്രയും കുട്ടികളെ സ്വീകരിക്കാൻ പല സ്കൂളുകൾക്കും  പരിമിതിയുണ്ട്.

പുതുതായി അപേക്ഷിക്കുന്നവർക്ക് സ്ഥലപരിമിതി നോക്കി മാത്രമേ അനുമതി നൽകൂ. കോവിഡ് നിബന്ധനപ്രകാരം വലിപ്പമനുസരിച്ച്   ഒരു ക്ലാസിൽ 10  മുതൽ 15 വരെ കുട്ടികളെ മാത്രമേ ഇരുത്താനാകൂ. ഇതനുസരിച്ച് കൂടുതൽ ക്ലാസ് മുറികൾ   സജ്ജമാക്കിയതായി പ്രിൻസിപ്പൽമാർ അറിയിച്ചു.

Leave A Reply
error: Content is protected !!