കോവിഡ് വാക്‌സിനെതിരെയുള്ള വ്യാജപ്രചാരണം; മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കോവിഡ് വാക്‌സിനെതിരെയുള്ള വ്യാജപ്രചാരങ്ങള്‍ക്ക് ട്വിറ്ററിലൂടെ മറുപടി നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. വാകിസന്‍ കുത്തിവെച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍, കോവിഡ് ബാധ, വന്ധ്യത തുടങ്ങിയ പ്രചാരണങ്ങള്‍ക്കാണ് മന്ത്രി മറുപടി നല്‍കിയത്.

‘കോവിഡ് വാക്‌സിന്‍ പുരുഷന്മാരിലോ സ്ത്രീകളിലോ വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. കോവിഡ്19 രോഗത്തിന്റെ ഫലമായി വന്ധ്യത സംഭവിക്കുമോ എന്നറിയില്ല. കോവിഡ് -19 നെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് സര്‍ക്കാരിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം വിശ്വസിക്കുക.
ഇത്തരം കിംവദന്തികളോ സ്ഥിരീകരിക്കാത്ത ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളോ ദയവായി ശ്രദ്ധിക്കരുത്’ ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

Leave A Reply
error: Content is protected !!