വാളയാർ കേസ്: ജുഡീഷ്യൽ കമ്മീഷനെതിരെ വിമർശനവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

വാളയാർ കേസ്: ജുഡീഷ്യൽ കമ്മീഷനെതിരെ വിമർശനവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

വാളയാർ കേസിൽ ജുഡീഷ്യൽ കമ്മീഷനെതിരെ വിമർശനവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ. ഹനീഫാ കമ്മീഷൻ യാതൊരു നടപടി ക്രമങ്ങളും പാലിച്ചില്ലെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ പറഞ്ഞു.

മൊഴി എടുത്തത് തനിക്ക് നിയമപരമായി ലഭിക്കേണ്ട അവരങ്ങൾ നൽകാതെയാണെന്നും റിപ്പോർട്ട് തയ്യാറാക്കിയത് ഡിവൈഎസ്പി സോജനെ സംരക്ഷിക്കാൻ വേണ്ടിയാണെന്നും ജലജ മാധവൻ പറഞ്ഞു. ജ്യുഡിഷ്യൽ കമ്മീഷൻ റിപ്പോർട്ട് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതെന്നും ജലജ മാധവൻ പറഞ്ഞു. ഡിവൈഎസ്പി സോജനെ വെളള പൂശാൻ ആണ് ഈ റിപ്പോർട്ട് എന്നും ഇരകൾക്ക് വേണ്ടി ഇനിയും കോടതിയിയിൽ ഹാജരാകാൻ സന്നദ്ധയാണെന്നും ജലജ മാധവൻ പറഞ്ഞു .

Leave A Reply
error: Content is protected !!