റിപ്പബ്ലിക് ദിന പരേഡിനായുള്ള പരിശീലനം ആരംഭിച്ച് എൻഎസ്ജി കമാൻഡോകൾ.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശീലനം.
റിപ്പബ്ലിക് ദിനത്തിലെ മാർച്ച് പാസ്റ്റിനായി ഏകദേശം അഞ്ച് മണിക്കൂർ നേരമാണ് കമാൻഡോകൾ പരിശീലനത്തിലേർപ്പെടുന്നത്. മാർച്ച് പാസ്റ്റിനിടെ പിഴവ് വരാതിരിക്കാൻ അതി കഠിനമായ പരിശീലനമാണ് കമാൻഡോകൾ രാജ്പഥിൽ നടത്തുന്നത്. രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിശീലനം 10 മണിക്കാണ് അവസാനിപ്പിക്കുന്നത്.
ഒന്നര മീറ്റർ അകലം പാലിച്ചാകും മാർച്ച് പാസ്റ്റിൽ കമാൻഡോകൾ പങ്കെടുക്കുക. മുൻ വർഷങ്ങളെ അപേക്ഷിച്ച് 40 ശതമാനം കമാൻഡോകളെ മാത്രം ഉൾപ്പെടുത്തിയാണ് ഇക്കുറി പരേഡ് സംഘടിപ്പിക്കുന്നത്.