വിചിത്രവും കൗതുകവും നിറഞ്ഞ ഒരു മസാജ് പാർലറിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പാമ്പുകളെ കൊണ്ട് മസാജ് ചെയ്യിക്കുന്ന വിഡിയോ റോയിട്ടേഴ്സാണ് ട്വിറ്റർ പേജിൽ പങ്കുവച്ചിരിക്കുന്നത്.
ഈജിപ്തിലെ ഒരു സ്പായിലാണ് ചെറുതും വലുതുമായ വിഷമില്ലാത്ത പാമ്പുകളെ ഉപയോഗിച്ച് ശരീരം തിരുമ്മിക്കുന്നത്. സ്പാ ജീവനക്കാര്‍ കൈകള്‍ ഉപയോഗിക്കുന്നതിന് പകരമാണ് പാമ്പുകളെ ദേഹത്ത് ഉഴിഞ്ഞ് ആളുകളുടെ ശരീരത്തില്‍ നിന്നും വേദനയകറ്റുന്നത്. പതിവ് മസാജിങ് പോലെ തന്നെ എണ്ണ ഒഴിച്ചതിന് ശേഷമാണ് പാമ്പുകളെ ഉപയോഗിച്ചുള്ള ഉഴിച്ചില്‍. ഇത്തരത്തിലുള്ള ഉഴിച്ചിലിന് 28 വിവിധ തരത്തിലുള്ള പാമ്പുകളെ ഉപയോഗിക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. മുപ്പത് മിനുറ്റോളമാണ് മസാജിങ് തുടരുക.
‘പാമ്പ് മസാജിങ്’ അസ്ഥികളിലെ വേദനയും സന്ധി വേദനയും അകറ്റുമെന്നും രക്തയോട്ടം വര്‍ധിപ്പിക്കുമെന്നും പാര്‍ലര്‍ ഉടമ പറഞ്ഞു. പാമ്പുകളെ ഉപയോഗിച്ചുള്ള ഉഴിച്ചില്‍ ശാരീരികവും മാനസികവുമായ ഊര്‍ജം ലക്ഷ്യമിട്ടാണെന്നും സ്പാ ഉടമകള്‍ പറയുന്നു.
This massage at a Cairo spa is not for the faint-hearted pic.twitter.com/YWAsHrHn1e
— Reuters (@Reuters) December 29, 2020