‘എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും’: രാഹുല്‍ഗാന്ധി

‘എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും’: രാഹുല്‍ഗാന്ധി

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടരുന്ന പ്രക്ഷോഭം വിജയിക്കുകതന്നെ ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാകും. തന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളൂവെന്നും രാഹുൽ മധുരയിൽ പറഞ്ഞു.

‘എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും’ – എന്ന കുറിപ്പോടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു.

കേന്ദ്രത്തിന്‍റെ രണ്ടോ മൂന്നോ ചങ്ങാതിമാർക്ക് വേണ്ടി കർഷകരെയും പ്രക്ഷോഭത്തെയും തകർക്കാൻ ഗൂഢാലോചന നടത്തുകയാണ്. കർഷകരുടേതായിട്ടുള്ളതെല്ലാം കുത്തകകൾക്ക് നൽകാനാണ് നീക്കം. ഇപ്പോൾ നടക്കുന്നതിനെ അവഗണനയെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
Leave A Reply
error: Content is protected !!