ഫക്കുണ്ടോയെ റാഞ്ചാന്‍ എറ്റികെ ശ്രമം , കരാര്‍ നീട്ടാന്‍ ശ്രമിച്ച് ബ്ലാസ്‌റ്റേഴ്‌സ്.

ഫക്കുണ്ടോയെ റാഞ്ചാന്‍ എറ്റികെ ശ്രമം , കരാര്‍ നീട്ടാന്‍ ശ്രമിച്ച് ബ്ലാസ്‌റ്റേഴ്‌സ്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അര്‍ജന്റീന താരം ഫക്കുണ്ടോ പെരേരയ്ക്ക് വന്‍ ഡിമാന്റ്. ഫക്കുണ്ടോയെ വിട്ടുകിട്ടാന്‍ സാധ്യതയുണ്ടോയെന്ന് അരാഞ്ഞ് ഐഎസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന എടികെ മോഹന്‍ ബഗാനാണ് ബ്ലാസ്‌റ്റേഴ്‌സിനെ സമീപിച്ചിരിക്കുന്നത്.

ഫക്കുണ്ടോയ്ക്ക് പകരം ഡേവിഡ് വില്യംസിനെ നല്‍കാമെന്നാണ് എടികെയുടെ വാഗ്ദാനം.എന്നാല്‍ എടികെയുടെ വാഗ്ദാനം ബ്ലാസ്റ്റേഴ്‌സ് മഖവിലക്കെടുത്തിട്ടില്ല.

പകരം ഫക്കുണ്ടോയുമായുളള കരാര്‍ നീട്ടാനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നത്. ഫ്ക്കുണ്ടോ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമോയെന്ന് ആകാംക്ഷയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.

Leave A Reply
error: Content is protected !!