വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നിനിൽപ്പിന് ഭക്തജനങ്ങൾ കാണിക്കയായി വലിയ തുകകൾ നൽകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നിനിൽപ്പിന് ഭക്തജനങ്ങൾ കാണിക്കയായി വലിയ തുകകൾ നൽകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നിനിൽപ്പിന് ഭക്തജനങ്ങൾ കനിയണമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. സർക്കാർ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ഭക്തർ കാണിക്കയായി വലിയ തുകകൾ നൽകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡുകളുടെ നഷ്ടം കുറയ്‌ക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

1523 ക്ഷേത്രങ്ങളിലെ ചെലവുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വഹിച്ചിരുന്നത് ശബരിമലയിലെ വരുമാനം കൊണ്ടാണ്. എന്നാൽ ഇപ്പോൾ ബോർഡിന് പിടിച്ചുനിൽക്കാൻ സർക്കാരിനോട് 100 കോടി രൂപ ആവശ്യപ്പെട്ട സാഹചര്യത്തിലാണി മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാൽ കോവിഡ് വന്നതോടെ ശബരിമലയിലെ പ്രതിദിന തീർത്ഥാടകരുടെ എണ്ണം കുറച്ചതിനാൽ വലിയ രീതിയിലുള്ള വരുമാനക്കുറവാണ് ഉണ്ടായിരിക്കുന്നത്.

ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ക്ഷേത്ര ചെലവുകൾക്കും ഗുരുവായൂർ ഒഴികെയുള്ള ദേവസ്വം ബോർഡുകളെല്ലാം ബുദ്ധിമുട്ടുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ കടുത്ത സാമ്പത്തിക നഷ്ടത്തിനിടയിലും 70 കോടി രൂപ നൽകി.

Leave A Reply
error: Content is protected !!