വാഗമണ്‍ നിശാവിരുന്ന്; മോഡൽ നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

വാഗമണ്‍ നിശാവിരുന്ന്; മോഡൽ നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

വാ​ഗ​മ​ണ്‍: വാ​ഗ​മ​ണ്ണി​ൽ മ​യ​ക്കു​മ​രു​ന്ന് നി​ശാ​പാ​ർ​ട്ടി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ മോഡൽ നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് നല്‍കിയ ജാമ്യഹർജിയിൽ ആണ് കോടതി വിധി പറയാന്‍ മാറ്റിയത്. കൂടാതെ കേസിലെ ആറാം പ്രതിയും ജാമ്യ ഹർജി നൽകിയിട്ടുണ്ട്.

കേസിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികളില്‍ നിന്ന് എല്‍എസ്ഡി അടക്കം 7 തരം ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൻറെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ ഇപ്പോൾ മോഡലിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

Leave A Reply
error: Content is protected !!