ഹൃദയാഘാതം; ഖത്തറിൽ പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം; ഖത്തറിൽ പ്രവാസി മലയാളി മരിച്ചു

ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കണ്ണൂർ പാനൂർ പൂക്കോം കണ്ണംവെള്ളി സ്വദേശി ഏരക്കേൻറവിട തയ്യുള്ളതിൽ പട്ടർ വീട്ടിൽ റംഷാദാണ്​ (34) മരിച്ചത്. നാട്ടിൽനിന്ന്​ 15 ദിവസം മുമ്പ് ഖത്തറിലെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം ക്വാറൻറീന്​ ശേഷം റൂമിൽ തിരിച്ചെത്തിയതായിരുന്നു.

പിതാവ്: മഹമൂദ്. മാതാവ്: സൈനബ. ഭാര്യ: ഷഹാന. മക്കൾ: മുഹമ്മദ് ഷസിൻ, ഫാത്തിമ ഷഹസ, സഹ്​വ സൈനബ്. സഹോദരങ്ങൾ: റാഷിദ്, റജീന, റസീന, സിയാദ്.

 

Leave A Reply
error: Content is protected !!