ഇടുക്കി ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് 202 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 17 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നുമെത്തിയ രണ്ട് വീതം ആളുകൾക്കും ഇന്ന് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 51 പേർ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ഇടുക്കി സ്വദേശികളായ 4008 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Leave A Reply
error: Content is protected !!