തൃശൂർ : ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന് സി.ഐ.ടി.യു ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കേച്ചേരി സെന്ററില്‍ നടന്ന സമരം സി.പി.എം. കേച്ചേരി ലോക്കല്‍ സെക്രട്ടറി സി.എഫ്.ജെയിംസ് ഉദ്ഘാടനം ചെയ്തു. ബിന്ദു ടീച്ചര്‍ അധ്യക്ഷയായി. ചൂണ്ടല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി.ജോസ്, കെ.വി. ബീന, ശോഭ അശോകന് തുടങ്ങിയവര്‍ സംസാരിച്ചു. കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക.
ജീവനക്കാരിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക. കൊലപാതക കേസിലെ പ്രതികളെ മാതൃക പരമായി ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.