കോന്നി മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചു.

കോന്നി മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചു.

പത്തനംതിട്ട : ഗവ.മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.രണ്ടാം ഘട്ടത്തിനായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 240 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

അതിൽ 214 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇ-ടെൻഡർ ക്ഷണിച്ചത്.ബാക്കിയുള്ള 26 കോടി ഗ്രീൻ ബിൽഡിംഗ്‌ നടപ്പിലാക്കുന്നതിനായി മാറ്റി വച്ചിരിക്കുകയാണ്.

രണ്ടാം ഘട്ടത്തിൽ 200 കിടക്കകളുള്ള ആശുപത്രി സമുച്ചയം, പതിനൊന്ന് നിലകളുള്ള ക്വാർട്ടേഴ്സ് ഫ്ലാറ്റ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ഓഡിറ്റോറിയം, മോർച്ചറി, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾ ഉൾപ്പടെയുള്ള പ്രവർത്തികളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

Leave A Reply