പത്തനംതിട്ട ജില്ലാ നേഴ്സറി കലഞ്ഞൂരില്‍ ജനുവരി 16ന് വനം വകുപ്പ് മന്ത്രി ഉദ്ഘാടനംചെയ്യും.

പത്തനംതിട്ട ജില്ലാ നേഴ്സറി കലഞ്ഞൂരില്‍ ജനുവരി 16ന് വനം വകുപ്പ് മന്ത്രി ഉദ്ഘാടനംചെയ്യും.

വനം വകുപ്പ് കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിലുള്ള സ്ഥലത്ത് അനുവദിച്ച ജില്ലാ നേഴ്സറി ജനുവരി 16ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ജില്ലാ നേഴ്സറി നിർമ്മിക്കുന്ന സ്ഥലം എം.എൽ.എ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

85 ലക്ഷം രൂപ മുടക്കിയാണ് നേഴ്സറി നിർക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. സാമൂഹ്യ വനവൽക്കരണ വിഭാഗം പത്തനംതിട്ട ഡിവിഷൻ്റെ ചുമതലയിലായിരിക്കും ജില്ലാ നേഴ്സറി പ്രവർത്തിപ്പിക്കുക.

ജില്ലയിൽ വനവത്കരണത്തിനാവശ്യമായ മുഴുവൻ തൈകളും ഇനി കലഞ്ഞൂരിൽ നിന്ന് ഉല്പാദിപ്പിക്കും. 12 ഹെക്ടർ സ്ഥലമാണ് ഡിപ്പോ ജംഗ്ഷനിൽ വനംവകുപ്പിന് ഉള്ളത്. ഇതിൽ 2.17 ഹെക്ടർ സ്ഥലമാണ് ജില്ലാ നേഴ്സറിയ്ക്കായി ഉപയോഗിക്കുക എന്നും എം.എൽ.എ പറഞ്ഞു.

Leave A Reply
error: Content is protected !!