തേ​ജ​സ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തോ​ടെ 50,000 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​നാ​കും; രാ​ജ്നാ​ഥ് സിം​ഗ്

തേ​ജ​സ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തോ​ടെ 50,000 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​നാ​കും; രാ​ജ്നാ​ഥ് സിം​ഗ്

തേ​ജ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തോ​ടെ 50,000 തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര ​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.തേ​ജ​സ് വി​മാ​ന​ങ്ങ​ൾ വ്യോ​മ​സേ​ന​യു​ടെ ന​ട്ടെ​ല്ലാ​ണ്. തേ​ജ​സി​ൽ നി​ര​വ​ധി പു​ത്ത​ൻ സാ​ങ്കേ​തി​ക​ൾ ഉ​ണ്ട്. ഇ​വ​യി​ൽ പ​ല​തും ഇ​ന്ത്യ ഇ​തു​വ​രെ പ​രീ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച നാലാം തലമുറ ലഘുയുദ്ധ വിമാനമാണ് തേജസ്. അത്യാധുനിക റഡാർ, ദീർഘദൂര മിസൈൽ, ആകാശത്ത് വച്ച് ഇന്ധനം നിറയ്‌ക്കൽ,​ ശത്രു റഡാറിനെയും മിസൈലുകളെയും നിർവീര്യമാക്കാനുള്ള ജാമർ തുടങ്ങിയ സംവിധാനങ്ങളോടെയാണ് തേജസ് എത്തുക.ഫെബ്രുവരി ആദ്യം എച്ച്. എ. എല്ലുമായി കരാർ ഒപ്പിടും. മൂന്ന് വർഷത്തിന് ശേഷം വിമാനങ്ങൾ വ്യോമസേനയ്ക്ക് നൽകിത്തുടങ്ങും. നിലവിലുള്ള തേജസ് വിമാനങ്ങളേക്കാൾ 43 സാങ്കേതിക മികവുകൾ പുതിയ വിമാനങ്ങൾക്കുണ്ടാവും

Leave A Reply
error: Content is protected !!