സംസ്ഥാനത്തെ മികച്ച ഹൈസ്കൂളിനുള്ള പുരസ്ക്കാരം വട്ടംകുളം ടി.എച്ച്.എസ്.എസ് കരസ്ഥമാക്കി

സംസ്ഥാനത്തെ മികച്ച ഹൈസ്കൂളിനുള്ള പുരസ്ക്കാരം വട്ടംകുളം ടി.എച്ച്.എസ്.എസ് കരസ്ഥമാക്കി

എടപ്പാൾ:ഐ.എച്ച്.ആർ.ഡി. എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് ബി. എസ്. രാജീവിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഹൈസ്കൂളിനുളള പുരസ്ക്കാരം മലപ്പുറം ജില്ലയിലെ വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.

തുടർച്ചയായി രണ്ടാം വർഷമാണ് ഈ വിദ്യാലയത്തിന് പുരസ്കാരം ലഭിക്കുന്നത്.തിരുവനന്തപുരം ചാക്കയിലെ ഐ.എച്ച്.ആർ.ഡി. ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ അഡ്വ. എം.ജെ. മീനാംബിക സ്കൂൾ പ്രിൻസിപ്പാൾ മഹേഷ് പാവങ്ങാട്ടിന് പുരസ്കാരം കൈമാറി.

Leave A Reply
error: Content is protected !!