പേവിഷബാധയേറ്റ് വാടയ്ക്കലിൽ പശു ചത്തു

പേവിഷബാധയേറ്റ് വാടയ്ക്കലിൽ പശു ചത്തു

അമ്പലപ്പുഴ : പേവിഷബാധയെത്തുടർന്ന് വാടയ്ക്കലിൽ ഒരുപശുകൂടി ചത്തു. ഇതോടെ അമ്പലപ്പുഴ, പുന്നപ്ര പ്രദേശങ്ങളിലായി അടുത്തദിവസങ്ങളിൽ ചത്തവയുടെ എണ്ണം പതിമൂന്നായി. കോവിഡുണ്ടാക്കിയ നഷ്ടത്തിൽ നിന്ന്‌ കരകയറാൻ ശ്രമിക്കുന്ന ക്ഷീരകർഷകർക്ക് ഇരുട്ടടിയായി പേവിഷബാധ.

പുന്നപ്ര, പറവൂർ, വാടയ്ക്കൽ ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകരുടെ പശുക്കളിലാണു പേവിഷബാധ കണ്ടെത്തിയത്. ആറുപശുക്കളും ആറു പശുക്കിടാങ്ങളും ഒരു എരുമയും ഒരു കാളക്കുട്ടിയും ചത്തതായാണ് ഔദ്യോഗികവിവരം. പറവൂരിൽ ഒരു പശുക്കിടാവും ഒരു കാളക്കുട്ടിയും പേവിഷബാധയേറ്റു ചികിത്സയിലുണ്ട്.

Leave A Reply
error: Content is protected !!