പൂച്ചാക്കൽ : അരൂക്കുറ്റി പാദുവാപുരം സെയ്ന്റ് ആന്റണീസ് പള്ളിയിൽ സർവമത പ്രാർഥനാ കൂട്ടായ്മ നടത്തി. ഇടവകയിലെ കാർഷിക വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ഫാ. സെബാസ്റ്റ്യൻ പനച്ചിക്കൽ നിർവഹിച്ചു.
മാത്താനം ഭഗവതീക്ഷേത്രം തന്ത്രി അശോകൻ, സെൻട്രൽ ഖത്തീബ് വടുതല ഇമാം ഷാജി മൗലവി എന്നിവർ പ്രഭാഷണം നടത്തി. പാദുവാപുരം ഇടവക വികാരി ഫാ. ആന്റണി തമ്പി അധ്യക്ഷനായി. ഫാ. ജോബി അഗസ്റ്റിൻ സന്ദേശം നൽകി.