ജമാഅത്തെ ഇസ്ലാമി- സിപിഎം ബന്ധം തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ടെന്ന് സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി

ജമാഅത്തെ ഇസ്ലാമി- സിപിഎം ബന്ധം തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ടെന്ന് സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി

മലപ്പുറം: പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകായണ് സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ജമാഅത്തെ ഇസ്ലാമി- സിപിഎം ബന്ധം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം.

ജമാഅത്തെ ഇസ്ലാമി ഇടതു മുന്നണിക്ക് തദ്ദേശഭരണ തെരെഞ്ഞെടുപ്പിലും നിയമസഭ, ലോക്സഭ തെരെഞ്ഞെടുപ്പുകളിലും വോട്ട് തന്നിട്ടുണ്ടെന്ന് അദ്ദേഹ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി സഖ്യവും, ധാരണയും ഒന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും സിപിഎം നേതാക്കൾ ഇവരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പല പഞ്ചായത്തുകളിലും ജമാഅത്തെ ഇസ്ലാമി വോട്ടു ഇടതുമുന്നണിക്ക് പണ്ട് കിട്ടിയിട്ടുണ്ട്. കോൺഗ്രസിൻ്റെ കേന്ദ്ര സർക്കാരിനെതിയുള്ള നിലപാടു൦, സിപിഎം സ്വീകരിക്കുന്ന നിലപാടും പരിഗണിച്ചാണ് മുന്നണിക്ക് വോട്ട് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!