റിപബ്ലിക് ദിനാഘോഷത്തിന് മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ മുഖ്യാതിഥിയായി വിദേശ രാഷ്ട്രത്തലവൻ ഉണ്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കോവിഡ് മഹാമാരിയാണ് ഇതിന് കാരണമെന്ന് മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വെർച്വൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
റിപബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകാൻ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇന്ത്യ ക്ഷണിച്ചിരുന്നു. എന്നാൽ, രാജ്യത്ത് ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനത്തെ തുടർന്ന് ബോറിസ് ജോൺസൻ ജനുവരി 5ന് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു.