മുളക്കുഴ: ശക്തമായ മഴയില്ല, ഡാം തുറന്നു വിട്ടില്ല, പക്ഷേ രാവിലെയായപ്പോൾ എം.സി. റോഡിൽ പ്രളയസമാനമായ വെള്ളക്കെട്ട്. മുളക്കുഴ ഭാഗത്താണ് ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കു പോലും കടന്നു പോകാനാവാത്ത വിധം വെള്ളം ഉയർന്നത്. പി.ഐ.പി. കനാൽ വെള്ളം തുറന്നുവിട്ടതു മൂലമാണു റോഡിൽ വെള്ളക്കെട്ട് ഉണ്ടായത്.
ഒരാഴ്ച മുൻപ് റോഡിൽ വെള്ളക്കെട്ടുണ്ടായെങ്കിലും ഇത്ര തീവ്രമായിരുന്നില്ല. കാലു നനയാനുള്ള വെള്ളമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇക്കുറി ഗതാഗതം തന്നെ തടസ്സപ്പെടുന്ന നിലയിലേക്കു വെള്ളക്കെട്ടു മാറി.