ദയനീയാവസ്ഥയിൽ അയ്യപ്പൻ റോഡിലെ യാത്ര

ദയനീയാവസ്ഥയിൽ അയ്യപ്പൻ റോഡിലെ യാത്ര

ചേർത്തല: ആകെയുള്ളത് 100 മീറ്ററിൽ താഴെ നീളം, ഇതിനിടയിലെ കുഴികളുടെ ആഴമളന്നു കൂട്ടിയാൽ നീളത്തേക്കാൾ ആഴം കൂടുമെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം. അത്രയ്ക്കു പരിതാപകരമാണ് അയ്യപ്പൻ റോഡിന്റെ സ്ഥിതി.

കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ആറ്‌, ഒൻപത് വാർഡുകൾക്കിടയിലൂടെ കടന്നു പോകുന്ന റോഡ്, ഒറ്റപ്പുന്ന ലെവൽ ക്രോസിൽ നിന്ന് തുടങ്ങി കൊട്ടാരം റോഡിലെ അയ്യപ്പൻ കവലയിലാണ്‌ എത്തുന്നത്. രണ്ടു വർഷമായി ഇതിന്റെ ദയനീയാവസ്ഥ തെളിഞ്ഞിട്ട്. നിലവിൽ കാൽനടപോലും കഠിനം. ഇരുചക്ര വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നുമുണ്ട്.

Leave A Reply
error: Content is protected !!