കേന്ദ്രീയ വിദ്യാലയത്തിൽ മെഗാ സിഗ്നേച്ചർ കാമ്പയിൻ നടന്നു

കേന്ദ്രീയ വിദ്യാലയത്തിൽ മെഗാ സിഗ്നേച്ചർ കാമ്പയിൻ നടന്നു

മുതുകുളം : എൻ.ടി.പി.സി. കേന്ദ്രീയ വിദ്യാലയം അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരേ ജില്ലയിലെ സൈനികക്കൂട്ടായ്മ ‘ഗാർഡിയൻസ് ഓഫ് ദ നേഷ’നും കെ.വി.പേരന്റ്സ് അസോസിയേഷനും ചേർന്ന് സിഗ്നേച്ചർ കാമ്പയിൻ നടത്തി. കാമ്പയിനിലൂടെ ശേഖരിച്ച 650-ഓളം കുട്ടികൾ ഒപ്പിട്ട ഹർജി, പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് അയച്ചു കൊടുക്കും.

കെ.വി. എൻ.ടി.പി.സി. പേരന്റ്സ് അസോസിയേഷൻ പ്രസിഡൻറ്്‌ അഡ്വ. ജയകുമാർ, ഗാർഡിയൻസ് ഓഫ് നേഷൻസ് അംഗങ്ങളായ സുരേഷ് ഹരിപ്പാട്, ഷാജി, ശശി, അജി, ഷിനോ, മോഹൻ, മനു, ബിനു തോമസ്, ജയൻ വി. പിള്ള, സുജിത്ത് എന്നിവർ കാമ്പയിന് നേതൃത്വം നൽകി.

Leave A Reply

error: Content is protected !!