ഷാർജ- ദോഹ വിമാന സർവിസ് ജനുവരി 18 മുതൽ പുനരാരംഭിക്കുന്നു.G 9134 വിമാനം ജനുവരി 18ന് ഷാർജയിൽനിന്ന് ദോഹയിലേക്ക് പറക്കുമെന്ന് എയർ അറേബ്യ വെബ്സൈറ്റിലൂടെ അറിയിച്ചു. യു.എ.ഇ സമയം വൈകീട്ട് 4.10ന് പുറപ്പെട്ട് ഖത്തർ സമയം വൈകീട്ട് 4.10ന് ദോഹയിൽ എത്തും. തിരിച്ചുള്ള വിമാനം ദോഹയിൽനിന്ന് വൈകീട്ട് 5.10ന് പുറപ്പെട്ട് ഷാർജയിൽ വൈകീട്ട് 7.10ന് ഇറങ്ങും
യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഖത്തറിലേക്കുള്ള വ്യോമപാത ജനുവരി ഒമ്പതുമുതൽ തുറന്നിരുന്നു. ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാർ ഒപ്പുവെച്ചതിനെ തുടർന്നാണിത്.