ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന് സമ്മാനിച്ചു

ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന് സമ്മാനിച്ചു

വീരമണി രാജുവിന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു. അയ്യപ്പ ഭക്തരെ സാക്ഷിനിർത്തി ശബരിമല സന്നിധാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായകൻ വീരമണി രാജുവിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. സംഗീത ലോകത്തെ പ്രഗത്ഭർക്കു നൽകുന്നതാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം.

2012 ലാണ് സംസ്ഥാന സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ചേർന്ന് ഹരിവരാസനം പുരസ്‌കാരം ഏർപ്പെടുത്തിയത്. ഗാന ഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിനായിരുന്നു ആദ്യ പുരസ്‌കാരം. കെ.ജി. ജയൻ, പി. ജയചന്ദ്രൻ, എസ്.പി. ബാലസുബ്രഹ്‌മണ്യം, എം.ജി. ശ്രീകുമാർ, ഗംഗൈ അമരൻ, കെ.എസ്. ചിത്ര, പി. സുശീല, ഇളയരാജ തുടങ്ങിയവർ തുടർ വർഷങ്ങളിൽ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.

പ​ത്ത് ഓ​സ്‌​കാ​റി​നേ​ക്കാ​ൾ ത​നി​ക്കു വ​ലു​താ​ണ് മ​ക​ര​വി​ള​ക്കു ദി​വ​സം ല​ഭി​ച്ച ഹ​രി​വ​രാ​സ​നം പു​ര​സ്‌​കാ​ര​മെ​ന്നും ഇ​തു ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​ണെ​ന്നും വീ​ര​മ​ണി രാ​ജു പ​റ​ഞ്ഞു.

Leave A Reply

error: Content is protected !!