പത്തനംതിട്ട: ശബരിമലയിൽ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു.. 6.42നാണ് ജ്യോതി തെളിഞ്ഞത്. സന്നിധാനം ശരണം വിളികളാൽ മുങ്ങി. കർശന നിർദേശങ്ങൾ പാലിച്ചാണ് ഇത്തവണ മകരജ്യോതി ദർശനം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ എല്ലാ ഒരുക്കങ്ങളും നടത്തിയത്.
അയ്യായിരം പേർക്കു മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. തന്ത്രിയും മേൽശാന്തിയും ചേർന്ന് സന്നിധാനത്തേക്കെത്തിച്ച തിരുവാഭരണം ഏറ്റുവാങ്ങി. അതിന് ശേഷം അയ്യപ്പവിഗ്രഹത്തിൽ ചാർത്തി. തുടർന്ന് ദീപാരാധനയ്ക്ക് ശേഷം സെക്കൻഡുകളുടെ വ്യത്യാസത്തിൽ ജ്യോതി തെളിഞ്ഞു. മൂന്നു പ്രാവശ്യം ജ്യോതി തെളിഞ്ഞതോടെ ഭക്തർ ശരണം വിളിയോടെ അയ്യപ്പനെ തൊഴുതു. ഇക്കുറി ജ്യോതി ദർശിക്കാൻ സന്നിധാനത്തു നിന്ന് മാത്രമേ അനുമതിയുണ്ടായിരുന്നുള്ളു.