മുഹമ്മദ്‌ അസ്ഹറുദിന് അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി

മുഹമ്മദ്‌ അസ്ഹറുദിന് അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം : ഇന്നലെ നടന്ന മുഷ്ത്താഖ്അലി ട്രോഫി മത്സരത്തിൽ മുംബൈക്കെതിരെ മിന്നുന്ന സെഞ്ചുറിയോടെ കേരളത്തെ വിജയത്തിലേക്ക് നയിച്ച മുഹമ്മദ് അസ്ഹറുദിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു,

തന്റെ എഫ്ബി പേജിലൂടെയാണ് പിണറായി അഭിനന്ദനങ്ങൾ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ.

സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെൻ്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.

Leave A Reply

error: Content is protected !!