ചരിത്രത്തിൽ പിണറായി വിജയന്റെ അവസ്ഥ മറ്റൊരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

ചരിത്രത്തിൽ പിണറായി വിജയന്റെ അവസ്ഥ മറ്റൊരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. കേരളത്തിലെ ജനങ്ങൾക്ക് പിണറായി വിജയനെക്കുറിച്ച് വളരെ നന്നായി അറിയാമെന്നും അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്റെ കേന്ദ്രമായി മാറുകയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വന്തം ഓഫിസ് നിയന്ത്രിക്കാൻ പറ്റാത്തയാളാണ് സംസ്ഥാനത്തെ നിയന്ത്രിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പിണറായി വിജയന്റെ അവസ്ഥ മറ്റൊരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു ഭയങ്കര സംഭവം ആണെന്ന് മുഖ്യമന്ത്രി സ്വയം പറയുകയാണ്. മുഖ്യമന്ത്രി മയത്തിൽ തള്ളണമെന്നാണ് തങ്ങളുടെ അഭ്യർത്ഥനയെന്നും അദ്ദേഹം കളിയാക്കി. അതുപോലെ ദീർഘകാലം പാർട്ടി സെക്രട്ടറിയായി ഇരുന്ന് വി എസ്. അച്ചുതാനന്ദൻ എന്ന നേതാവിനെ ഇല്ലായ്മ ചെയ്ത ഗ്രൂപ്പിന്റെ നേതാവായ പിണറായിയാണ് കോണ്ഗ്രസിലെ ഗ്രൂപ്പിനെക്കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

error: Content is protected !!