സൗദിയിൽ 169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.188 പേർ കോവിഡ് ബാധയിൽനിന്ന് മുക്തി നേടി.രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 364440ഉം രോഗമുക്തരുടെ എണ്ണം 356201ഉം ആയി.
ആകെ മരണസംഖ്യ 6310 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1929 പേരിൽ 302 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.